May 8, 2026

പ്ലസ് ടു വിദ്യാർത്ഥി ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു

  • May 6, 2026
  • 1 min read
പ്ലസ് ടു വിദ്യാർത്ഥി ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു

ഖത്തറിൽ മലയാളി പ്ലസ് ടു വിദ്യാർത്ഥി ഉറക്കത്തിനിടെ ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ – സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ് (17) ആണ് മരിച്ചത്.ചൊവ്വാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഫനാർ പിന്നീട് ഉണർന്നില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ദോഹയിലെ MES Indian School വിദ്യാർത്ഥിയായ ഫനാർ കുടുംബത്തോടൊപ്പം ഖത്തറിലായിരുന്നു താമസം.മൃതദേഹം നിലവിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *