എന്റെ തെരഞ്ഞെടുപ്പ് ചെലവ് 21 ലക്ഷം രൂപ മാത്രം; ബാക്കി 79 ലക്ഷം ജനങ്ങൾക്ക് വേണ്ടി ചെലവാക്കും”:ചാണ്ടി ഉമ്മൻ
“തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ലഭിച്ച ഒരു കോടി രൂപയിൽ വെറും 21 ലക്ഷം രൂപ മാത്രമാണ് ചെലവായതെന്നും, ശേഷിക്കുന്ന 79 ലക്ഷം രൂപ ജനങ്ങളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കുമെന്നും ചാണ്ടി ഉമ്മൻ . “ഒരു രൂപ പോലും എനിക്ക് വേണ്ട. ജനങ്ങൾ നൽകിയ വിശ്വാസത്തിന് തിരിച്ചടിയായി ആ തുക പൊതുപ്രവർത്തനങ്ങൾക്കും സഹായങ്ങൾക്കും ഉപയോഗിക്കും,” എന്നാണ് അദ്ദേഹം പറഞ്ഞത്.തിരഞ്ഞെടുപ്പ് ഫണ്ടിന്റെ സുതാര്യമായ വിനിയോഗത്തെക്കുറിച്ചുള്ള ഈ പ്രഖ്യാപനം സോഷ്യൽ മീഡിയയിലും രാഷ്ട്രീയ വൃത്തങ്ങളിലും ശ്രദ്ധ നേടുകയാണ്. ജനക്ഷേമ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന സമീപനമാണിതെന്നും, പൊതുജനങ്ങൾക്ക് നേരിട്ട് പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് തുക ചെലവാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




