“100 കോൺഗ്രസ് എംഎൽഎമാരെ നേർവഴിക്ക് നയിക്കാൻ എൻഡിഎയുടെ 3 എംഎൽഎമാർ മതി”: രാജീവ് ചന്ദ്രശേഖർ
കേരളത്തിൽ കോൺഗ്രസ് അധികാരത്തിലെത്തിയാൽ കർണാടക-തെലങ്കാന മോഡൽ അഴിമതി രാഷ്ട്രീയം നടപ്പിലാക്കാൻ അനുവദിക്കില്ലെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ. “100 കോൺഗ്രസ് എംഎൽഎമാരെ നേർവഴിക്ക് നയിക്കാൻ എൻഡിഎയുടെ 3 എംഎൽഎമാർ മതി. നരേന്ദ്ര മോദിജിയുടെ അഴിമതിരഹിത വികസന രാഷ്ട്രീയമാണ് ഞങ്ങളുടേത്. ജനങ്ങളെ ദ്രോഹിക്കുന്ന വികസനവിരുദ്ധ പ്രവർത്തനങ്ങളെ തടയാൻ ഞങ്ങൾ 3 പേർ തന്നെ ധാരാളം,” എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം.കേരളത്തിൽ ബിജെപി ശക്തമായ പ്രതിപക്ഷ ശബ്ദമായി പ്രവർത്തിക്കുമെന്നും, ജനക്ഷേമ പദ്ധതികൾക്കും വികസന പ്രവർത്തനങ്ങൾക്കും തടസ്സമാകുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.




