May 8, 2026

ഏരിയ കമ്മിറ്റി യോഗ തർക്കത്തിന് പിന്നാലെ അബ്‌ദുൽ ഷുക്കൂർ സിപിഐഎം വിട്ടു: ഇനി സ്വതന്ത്രൻ

  • May 6, 2026
  • 0 min read
ഏരിയ കമ്മിറ്റി യോഗ തർക്കത്തിന് പിന്നാലെ അബ്‌ദുൽ ഷുക്കൂർ സിപിഐഎം വിട്ടു: ഇനി സ്വതന്ത്രൻ

“പാലക്കാട്ടെ സിപിഐഎമ്മിൽ വീണ്ടും ഭിന്നതകൾ തുറന്നുകാട്ടി ഏരിയ കമ്മിറ്റി അംഗവും പാലക്കാട് നഗരസഭ കൗൺസിലറുമായ അബ്‌ദുൽ ഷുക്കൂർ പാർട്ടിയിൽ നിന്ന് രാജിവെച്ചു. ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവുമായി ഏരിയ കമ്മിറ്റി യോഗത്തിൽ ഉണ്ടായ കടുത്ത തർക്കത്തിന് പിന്നാലെയാണ് രാജി പ്രഖ്യാപനം.
സ്വതന്ത്രനായി രാഷ്ട്രീയ പ്രവർത്തനം തുടരാനാണ് തീരുമാനമെന്ന് അബ്‌ദുൽ ഷുക്കൂർ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ ജനാധിപത്യ ചർച്ചകൾക്ക് ഇടമില്ലെന്നും നേതൃത്വത്തിന്റെ സമീപനത്തിൽ കടുത്ത അതൃപ്തിയുണ്ടെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
അതേസമയം, രാജിക്ക് പിന്നാലെ നിരവധി ബിജെപി നേതാക്കൾ സോഷ്യൽ മീഡിയയിൽ പ്രതികരണവുമായി രംഗത്തെത്തി. “ആദ്യ വിക്കറ്റ് വീണു” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ബിജെപി നേതാക്കൾ പങ്കുവെച്ചത്. സംഭവം പാലക്കാട് സിപിഐഎമ്മിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ കൂടുതൽ ചർച്ചയാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *