May 8, 2026

പ്രതിപക്ഷനേതാവായി പിണറായി വേണ്ട, പുതിയ മുഖങ്ങൾ വരട്ടെ; അതൃപ്തിയുമായി സി പി ഐ ദേശീയ നേതൃത്വം

  • May 6, 2026
  • 0 min read
പ്രതിപക്ഷനേതാവായി പിണറായി വേണ്ട, പുതിയ മുഖങ്ങൾ വരട്ടെ; അതൃപ്തിയുമായി സി പി ഐ ദേശീയ നേതൃത്വം

കേരള നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിക്ക് പിന്നാലെ എൽഡിഎഫിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പരാജയഭാരമേറ്റ പിണറായി വിജയൻ പ്രതിപക്ഷ നേതാവാകുന്നതിനെതിരെ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് സിപിഐ കേന്ദ്ര നേതൃത്വം രംഗത്തെത്തി. പ്രസ്ഥാനത്തെ നയിക്കാൻ ഇനി പുതിയ മുഖങ്ങൾ വരണമെന്നും മുഖ്യമന്ത്രി എന്ന നിലയിലുള്ള പിണറായി വിജയന്റെ ശൈലിയാണ് കനത്ത തോൽവിക്ക് പ്രധാന കാരണമെന്നും സിപിഐ വിലയിരുത്തുന്നു. ഇക്കാര്യം സിപിഐ സംസ്ഥാന നേതൃത്വത്തെയും സിപിഎം കേന്ദ്ര കമ്മിറ്റിയെയും ഔദ്യോഗികമായി അറിയിക്കാനാണ് നീക്കം.

Leave a Reply

Your email address will not be published. Required fields are marked *