May 8, 2026

“കോടിയേരി ഉണ്ടായിരുന്നെങ്കിൽ ടി.കെ. ഗോവിന്ദൻ പാർട്ടി വിടില്ലായിരുന്നു”: വിനോദിനി

  • May 6, 2026
  • 0 min read
“കോടിയേരി ഉണ്ടായിരുന്നെങ്കിൽ ടി.കെ. ഗോവിന്ദൻ പാർട്ടി വിടില്ലായിരുന്നു”: വിനോദിനി

സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ടി.കെ. ഗോവിന്ദന് പാർട്ടിക്ക് പുറത്തേക്ക് പോകേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് കോടിയേരിയുടെ ഭാര്യ വിനോദിനി പ്രതികരിച്ചു. പാർട്ടിക്കുള്ളിലെ അഭിപ്രായ ഭിന്നതകളും സംഘടനാ സമീപനങ്ങളും കൂടുതൽ സൗഹൃദപരമായി കൈകാര്യം ചെയ്യാൻ കോടിയേരിക്ക് പ്രത്യേക കഴിവുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു.ടി.കെ. ഗോവിന്ദനെപ്പോലുള്ള നേതാക്കളെ ഒരുമിച്ച് നിർത്താൻ കോടിയേരി എന്നും ശ്രമിച്ചിരുന്നുവെന്നും, പ്രവർത്തകരുടെ വികാരങ്ങൾ മനസ്സിലാക്കി ഇടപെടുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേതെന്നും വിനോദിനി ഓർമ്മിപ്പിച്ചു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ പാർട്ടി കൂടുതൽ ആത്മപരിശോധന നടത്തേണ്ട സമയമാണിതെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *