‘മുഖ്യമന്ത്രിച്ചൊല്ലി എവിടെയാണ് തർക്കം: ഒരു തർക്കവുമില്ല:ഞങ്ങളുടെ അഭിപ്രായം പറയും’: ചാണ്ടി ഉമ്മൻ
മുഖ്യമന്ത്രി തർക്കത്തിന് പ്രതികരണവുമായി ചാണ്ടി ഉമ്മൻ രംഗത്ത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിനുള്ളിൽ യാതൊരു തർക്കവും ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. “മുഖ്യമന്ത്രിച്ചൊല്ലി എവിടെയാണ് തർക്കം… ഒരു തർക്കവുമില്ല… ഞങ്ങളുടെ അഭിപ്രായം പറയും” എന്നാണ് ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പ്രതികരിച്ചത്.പാർട്ടിക്കുള്ളിൽ ജനാധിപത്യപരമായ ചർച്ചകൾ സ്വാഭാവികമാണെന്നും, നിയമസഭാകക്ഷി യോഗത്തിലും ഹൈക്കമാൻഡുമായുള്ള ആശയവിനിമയത്തിലും എല്ലാവരുടെയും അഭിപ്രായം പരിഗണിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വ തീരുമാനത്തിൽ ഐക്യത്തോടെ മുന്നോട്ട് പോകുമെന്ന ആത്മവിശ്വാസവും ചാണ്ടി ഉമ്മൻ പ്രകടിപ്പിച്ചു.




