മുഖ്യമന്ത്രി ആര്? നിർണായക കോൺഗ്രസ് നിയമസഭാകക്ഷി യോഗം നാളെ തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ആവേശം നിറച്ച് പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായുള്ള കോൺഗ്രസ് നിയമസഭാകക്ഷി യോഗം നാളെ തിരുവനന്തപുരത്ത് ചേരും. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിസ്ഥാനത്തേക്കുള്ള ചർച്ചകൾ ശക്തമായിരിക്കെയാണ് നിർണായക യോഗം നടക്കുന്നത്.എംഎൽഎമാരുടെ അഭിപ്രായം കേട്ടതിന് ശേഷം ഹൈക്കമാൻഡിന്റെ നിലപാടും പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ സജീവ ചർച്ചയിലാണ്.പുതിയ സർക്കാരിന്റെ രൂപീകരണ നടപടികൾ വേഗത്തിലാക്കുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതോടെ മുഖ്യമന്ത്രിപദത്തിലേക്കുള്ള വഴി തെളിയും.




