May 9, 2026

ബേപ്പൂരിൽ ലീഗ് കാലുവാരിയില്ല; ബിജെപി-സിപിഐഎം ധാരണയാണ് തോൽവിക്ക് കാരണം” : പാണക്കാട് സന്ദർശനത്തിന് പിന്നാലെ പി വി അൻവർ

  • May 6, 2026
  • 1 min read
ബേപ്പൂരിൽ ലീഗ് കാലുവാരിയില്ല; ബിജെപി-സിപിഐഎം ധാരണയാണ് തോൽവിക്ക് കാരണം” : പാണക്കാട് സന്ദർശനത്തിന് പിന്നാലെ പി വി അൻവർ

“ബേപ്പൂരിലെ തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പി വി അൻവർ പാണക്കാട് എത്തി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെയും പി.കെ കുഞ്ഞാലിക്കുട്ടിയെയും കണ്ടുമുട്ടി.ബേപ്പൂരിൽ ലീഗ് കാലുവാരിയെന്ന പ്രചാരണം വ്യാജമാണെന്ന് വ്യക്തമാക്കിയ അൻവർ, ലീഗ് പ്രവർത്തകർ ഒറ്റക്കെട്ടായി തനിക്കായി പ്രവർത്തിച്ചുവെന്ന് പറഞ്ഞു. രാമനാട്ടുകരയിലും ഫറോക്കിലും വോട്ട് നഷ്ടമായത് എങ്ങനെയെന്ന് പാർട്ടി നേതൃത്വം അന്വേഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബേപ്പൂരിലെ പരാജയത്തിന് പിന്നിൽ ബിജെപി-സിപിഐഎം ധാരണയാണെന്നും അൻവർ ആരോപിച്ചു. “പരാജയപ്പെട്ടാലും വർഗീയവാദികളുടെ വോട്ട് വേണ്ടെന്ന് പറഞ്ഞയാളാണ് വി.ഡി. സതീശൻ. മന്ത്രി മുഹമ്മദ് റിയാസിനെ ബേപ്പൂരിൽ തളച്ചിടാൻ വേണ്ടിയാണ് റിസ്കെടുത്ത് മത്സരിച്ചത്,” എന്നും അദ്ദേഹം പറഞ്ഞു.സിപിഎം വിട്ടവരുമായും പാർട്ടി വിടാൻ ഒരുങ്ങുന്നവരുമായും ചർച്ച നടത്തുമെന്നും, യുഡിഎഫിന്റെ അനുമതിയോടെ അവർക്കായി പുതിയ രാഷ്ട്രീയ പ്ലാറ്റ്‌ഫോം രൂപീകരിക്കുമെന്നും പി വി അൻവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *