May 9, 2026

പരാജയം അപ്രതീക്ഷിതം; സത്യസന്ധമായ വിലയിരുത്തൽ നടത്തും: സഖാക്കളുടെ അഭിപ്രായം കേൾക്കും’: എംവി ഗോവിന്ദൻ

  • May 6, 2026
  • 1 min read
പരാജയം അപ്രതീക്ഷിതം; സത്യസന്ധമായ വിലയിരുത്തൽ നടത്തും: സഖാക്കളുടെ അഭിപ്രായം കേൾക്കും’: എംവി ഗോവിന്ദൻ

‘നിയമസഭാ തിരഞ്ഞെുടപ്പിലെ എൽഡിഎഫ് പരാജയം അപ്രതീക്ഷിതമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ. തോൽവിക്ക് കാരണം സംഘടന പരമായ പ്രശ്നങ്ങളും സിപിഐഎമ്മിനെതിരായ പ്രചാരണവുമെന്ന് സംസ്ഥാന സെക്രട്ടറി. പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. തോൽവിക്ക് കാരണം രാഷ്ട്രീയ സംഘടന പരമായ പ്രശ്നങ്ങൾ, എതിരായ പ്രചാരവേല തുടങ്ങിയവയാണെന്ന്‌ അദേഹം പറഞ്ഞു.തിരിച്ചടിയെ കുറിച്ചുള്ള പരിശോധനയും നിലപാടും പാർട്ടി അണികളെയും ജനങ്ങളെയും കേട്ട ശേഷം തീരുമാനിക്കുമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു. സത്യസന്ധമായ വിലയിരുത്തൽ നടത്തുമെന്ന് അദേഹം വ്യക്തമാക്കി. പാർട്ടി അണികളെയും ജനങ്ങളെയും ഘടകകക്ഷികളേയും വിശ്വാസത്തിൽ എടുക്കും. അവരുടെ അഭിപ്രായം കൂടി പരിഗണിച്ചായിരിക്കും തിരിച്ചടിയെ കുറിച്ചുള്ള വിലയിരുത്തൽ. പാർട്ടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചു ചേർക്കും. പാർട്ടി പ്രവർത്തകരുടെ അഭിപ്രായം കേൾക്കും. നിർഭയമായി അഭിപ്രായം പറയാൻ അവസരം ഒരുക്കണമെന്നാണ് തീരുമാനമെന്ന് എംവി ​ഗോവിന്ദൻ പറഞ്ഞു.headline

Leave a Reply

Your email address will not be published. Required fields are marked *