May 9, 2026

“100 സീറ്റ് കിട്ടിയാൽ രാജി“:അങ്ങനെ പലതും പറയും :യുഡിഎഫ് വിജയത്തിൽ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി

  • May 6, 2026
  • 0 min read
“100 സീറ്റ് കിട്ടിയാൽ രാജി“:അങ്ങനെ പലതും പറയും :യുഡിഎഫ് വിജയത്തിൽ മലക്കം മറിഞ്ഞ് വെള്ളാപ്പള്ളി

കേരളത്തിലെ യുഡിഎഫിന്റെ വമ്പൻ വിജയത്തിന് പിന്നാലെ നിലപാടുകൾ മയപ്പെടുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തിരഞ്ഞെടുപ്പിന് മുൻപ് യുഡിഎഫിനെതിരെ ആഞ്ഞടിച്ച വെള്ളാപ്പള്ളി, ഫലം വന്നതോടെ കോൺഗ്രസ് നേതാക്കളെ വാനോളം പുകഴ്ത്തുകയാണ്. യുഡിഎഫ് 100 സീറ്റിൽ കൂടുതൽ നേടിയാൽ താൻ രാജിവെക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ യുഡിഎഫ് ഉജ്ജ്വല വിജയം നേടിയതോടെ, “അങ്ങനെ പലതും പറഞ്ഞു കാണും” എന്ന് നിസ്സാരമായി തള്ളിക്കളഞ്ഞാണ് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കപ്പെടുന്ന കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി സതീശൻ എന്നിവരെ പ്രശംസിക്കാനും അദ്ദേഹം മറന്നില്ല

Leave a Reply

Your email address will not be published. Required fields are marked *