ഇത് കോൺഗ്രസിന്റെ വിജയമല്ല: ഇടതുപക്ഷ സഹയാത്രികരുടെ വിജയം: ചിന്തിക്കുക’: വിനായകൻ
ഇത് കോൺഗ്രസിന്റെ വിജയമല്ല’; ഇടതുമുന്നണിയുടെ പരാജയത്തിൽ പ്രതികരണവുമായി നടൻ വിനായകൻ
നടനും സാമൂഹിക വിഷയങ്ങളിൽ തുറന്നുപറച്ചിലുകൾ കൊണ്ട് ശ്രദ്ധേയനുമായ വിനായകൻ വീണ്ടും രാഷ്ട്രീയ പ്രതികരണത്തിലൂടെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് പിന്നാലെയാണ് വിനായകൻ ഫേസ്ബുക്കിൽ വികാരംനിറഞ്ഞ കുറിപ്പ് പങ്കുവെച്ചത്.“ഇത് കോൺഗ്രസിന്റെ വിജയമല്ല, ഇടതുപക്ഷ സഹയാത്രികരുടെ വിജയമാണ്” എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാമർശം. കേരളത്തെ ബംഗാളിന്റെ രാഷ്ട്രീയ സാഹചര്യത്തിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്നും, ഇടതുപക്ഷ ചിന്തയുള്ള ജനങ്ങൾ കേരളത്തിലുണ്ടെന്നും വിനായകൻ കുറിപ്പിൽ പറഞ്ഞു.“കേരളം ബംഗാൾ ആകരുത്. ആക്കില്ല. ആകാൻ സമ്മതിക്കില്ല” എന്ന വരികളും സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുകയാണ്. നിലവിലെ തോൽവി ഭാവിയിലെ മഹാവിജയത്തിനുള്ള ചിന്തയുടെ തുടക്കമാകട്ടെയെന്നും അദ്ദേഹം കുറിപ്പിൽ കൂട്ടിച്ചേർത്തു.





