സന്ദീപ് വാര്യരുടെ റോഡ് ഷോയിലെ സംഘർഷം; 100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഐഎം പ്രവർത്തകർക്കുമെതിരെ കേസെടുത്ത് പൊലീസ്
സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ സംഘർഷത്തിൽ 180 പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ മണ്ഡലത്തിൽ പടന്ന കടപ്പുറത്താണ് സംഘർഷം ഉണ്ടായത്. സന്ദീപ് വാര്യരുടെ റോഡ്ഷോ പടന്ന കടപ്പുറം എത്തിയപ്പോൾ റോഡ് ബ്ലോക്കിയതിനെ ചെല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു100 യു ഡി എഫ് പ്രവർത്തകർക്കെതിരെയും 80 സിപിഐഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. ആദ്യം ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി, തുടർന്ന് പ്രദേശത്തെ സിപിഐഎം ഓഫീസ് ആക്രമിക്കപ്പെട്ടു. അക്രമികളെ പൊലീസ് എത്തി ലാത്തിവീശി ഓടിക്കുകയായിരുന്നു. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.




