May 9, 2026

പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെക്കണം’; കെ.കെ രമ

  • May 6, 2026
  • 0 min read
പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് പിണറായി വിജയൻ രാജിവെക്കണം’; കെ.കെ രമ

‘തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ആർഎംപി നേതാവ് കെ.കെ രമ. തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ പൂർണ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് അവർ ആവശ്യപ്പെട്ടു.ജനങ്ങളുടെ ശക്തമായ വിധിയാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും ഭരണത്തോടുള്ള അതൃപ്തിയും പ്രതിഷേധവും ജനങ്ങൾ വോട്ടിലൂടെ രേഖപ്പെടുത്തിയതാണെന്നും കെ.കെ രമ പറഞ്ഞു.ഭരണത്തിലെ വീഴ്ചകളും ജനവിരുദ്ധ നയങ്ങളുമാണ് ഇടതുമുന്നണിയുടെ തിരിച്ചടിക്ക് കാരണമായതെന്നും ജനവിധിയെ മാനിച്ച് മുഖ്യമന്ത്രി പദവി ഒഴിയുന്നതാണ് ജനാധിപത്യപരമായ നടപടിയെന്നും അവർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *