തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഇരിങ്ങാലക്കുടയിൽ അക്രമം:യുഡിഎഫിനെതിരെ രൂക്ഷ വിമർശനവുമായി ഡോ. ആർ. ബിന്ദു
ഇരിങ്ങാലക്കുട : തെരഞ്ഞെടുപ്പ് ഫലം അറിഞ്ഞതിന് പിന്നാലെ ഇരിങ്ങാലക്കുടയിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥിയുടെ ചീഫ് ഇലക്ഷൻ ഏജൻ്റ് ആയിരുന്ന ഉല്ലാസ് കളക്കാട്ടിൻ്റെ വീടിന് നേരെ യുഡിഎഫ് പ്രവർത്തകർ സ്ഫോടക വസ്തു എറിഞ്ഞ സംഭവത്തിൽ മുൻ എംഎൽഎ ഡോ. ആർ. ബിന്ദു പ്രതിഷേധിച്ചു.പടിയൂരിൽ ഇടതുമുന്നണി പ്രവർത്തകനും പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയുമായിരുന്ന ഫിറോസ്ഖാനെ വീട്ടിൽ കയറി ആക്രമിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവം തീർത്തും അപലപനീയമാണെന്ന് ഡോ. ആർ. ബിന്ദു പറഞ്ഞു.നാട്ടിലെ ജനാധിപത്യ അന്തരീക്ഷം തകർക്കുന്ന തരത്തിലുള്ള ഇത്തരം അക്രമങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദ്ദേശം നൽകണമെന്നും യുഡിഎഫ് നേതൃത്വത്തോട് ഡോ. ആർ. ബിന്ദു ആവശ്യപ്പെട്ടു.




