May 9, 2026

ജയം യുഡിഎഫിന്റെ മിടുക്കല്ല:പൊറുതിമുട്ടിയ ജനം മാറ്റത്തിനായി വോട്ട് ചെയ്തു: ജി. സുകുമാരൻ നായർ

  • May 6, 2026
  • 0 min read
ജയം യുഡിഎഫിന്റെ മിടുക്കല്ല:പൊറുതിമുട്ടിയ ജനം മാറ്റത്തിനായി വോട്ട് ചെയ്തു: ജി. സുകുമാരൻ നായർ

ജയം യുഡിഎഫിന്റെ മിടുക്കല്ല, പൊറുതിമുട്ടിയ ജനം മാറ്റത്തിനായി വോട്ട് ചെയ്തുവെന്ന് ജി. സുകുമാരൻ നായർ.തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ച് പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. യുഡിഎഫിന്റെ പ്രത്യേക മികവുകൊണ്ടല്ല ഈ വിജയം ഉണ്ടായതെന്നും നിലവിലെ സാഹചര്യങ്ങളിൽ പൊറുതിമുട്ടിയ ജനങ്ങൾ മാറ്റം ആഗ്രഹിച്ച് വോട്ട് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു.ജനങ്ങളുടെ വികാരവും ഭരണത്തോടുള്ള അസന്തോഷവും തന്നെയാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് സുകുമാരൻ നായർ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ ജനവിധിയുടെ സന്ദേശം ഗൗരവമായി കാണണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *