May 13, 2026

കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ?

  • May 9, 2026
  • 0 min read
കേരളത്തിൽ മുഖ്യമന്ത്രി പ്രഖ്യാപനം ഉടൻ?

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കാനുള്ള സാധ്യത ശക്തമായി. കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി കോൺഗ്രസ് ഹൈക്കമാൻഡ് ഇന്ന് നിർണായക ചർച്ച നടത്തും.പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും പങ്കെടുക്കുന്ന ചർച്ചയിൽ മൂന്നു നേതാക്കൾക്കും സ്വീകാര്യമായ ഫോർമുല രൂപപ്പെടുമെന്ന പ്രതീക്ഷയിലാണ് നേതൃത്യം.ഇന്ന് രാവിലെ പത്തരയോടെ നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്നോ നാളെയോ നിയുക്ത മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് സാധ്യത. പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയും വൈകാതെ നടക്കുമെന്നാണ് റിപ്പോർട്ടുകൾ.കേരള രാഷ്ട്രീയത്തിൽ അതീവ നിർണായകമായ മണിക്കൂറുകളാണ് ഇനി മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *