May 13, 2026

പമ്പ നദിയില്‍ അഞ്ച് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരും

  • May 13, 2026
  • 0 min read
പമ്പ നദിയില്‍ അഞ്ച് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരും

പത്തനംതിട്ട : ശബരിമല ഇടവ മാസ പൂജയുടെ ഭാഗമായി പമ്പ ത്രിവേണിയില്‍ മതിയായ ജലനിരപ്പ് ഉറപ്പാക്കുന്നതിന് മെയ് 14 മുതല്‍ 19 വരെ കുള്ളാര്‍ ഡാം തുറക്കും. കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സുരക്ഷ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനുമായ എസ് പ്രേം കൃഷ്ണന്‍ ഡാം തുറക്കുന്നതിനുള്ള അനുമതി നല്‍കി. മെയ് 19 വരെയുള്ള ദിവസങ്ങളില്‍ പ്രതിദിനം 25,000 ഘനമീറ്റര്‍ ജലം തുറന്നു വിടും. പമ്പ നദിയില്‍ അഞ്ച് സെന്റിമീറ്റര്‍ വരെ ജലനിരപ്പ് ഉയരാം.

Leave a Reply

Your email address will not be published. Required fields are marked *