വി ഡി സതീശൻ മുഖ്യമന്ത്രി ആകാൻപട്ടും തിരിയും നൽകി കോൺഗ്രസ് പ്രവർത്തകരുടെ നേർച്ച
മുഖ്യമന്ത്രി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രാർത്ഥനയും നേർച്ചകളും ശക്തമാകുന്നു. വി.ഡി സതീശൻ മുഖ്യമന്ത്രിയാകണമെന്ന ആഗ്രഹത്തോടെ പ്രവർത്തകർ ക്ഷേത്രങ്ങളിൽ പട്ടും തിരിയും സമർപ്പിച്ച് പ്രത്യേക പൂജകളും നടത്തി.യുഡിഎഫിന്റെ വമ്പൻ വിജയത്തിന് പിന്നാലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനുള്ള ഹൈക്കമാൻഡ് തീരുമാനം വൈകുന്നതാണ് പ്രവർത്തകരിൽ ആവേശത്തിനൊപ്പം ആശങ്കയും സൃഷ്ടിക്കുന്നത്. “ജനവിധി മാനിച്ച് വേഗത്തിൽ തീരുമാനം വേണം” എന്ന ആവശ്യവും പാർട്ടി അണികളിൽ ശക്തമാണ്.




