May 8, 2026

ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ലഹരിയില്‍ യുവാവിന്‍റെ പരാക്രമം; റിക്കവറി ട്രെയിന്‍റെ മുകളില്‍ കയറിയ യുവാവിനെ ഫയർഫോഴ്സ് എത്തി വെള്ളം ചീറ്റിച്ചാണ് താഴെ ഇറക്കിയത്

  • May 6, 2026
  • 0 min read
ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ലഹരിയില്‍ യുവാവിന്‍റെ പരാക്രമം; റിക്കവറി ട്രെയിന്‍റെ മുകളില്‍ കയറിയ യുവാവിനെ ഫയർഫോഴ്സ് എത്തി വെള്ളം ചീറ്റിച്ചാണ് താഴെ ഇറക്കിയത്

ഷൊര്‍ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ ലഹരിയില്‍ യുവാവ് നടത്തിയ പരാക്രമം. സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന റിക്കവറി ട്രെയിന്‍റെ മുകളിലേക്ക് കയറിയ യുവാവ് ഏറെ നേരം പരിഭ്രാന്തി സൃഷ്ടിക്കുകയായിരുന്നു.യുവാവിനെ താഴെയിറക്കാന്‍ റെയില്‍വേ പോലീസും നാട്ടുകാരും ശ്രമിച്ചെങ്കിലും ഇയാള്‍ വഴങ്ങാന്‍ തയ്യാറായില്ല. തുടര്‍ന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി വെള്ളം ചീറ്റിയാണ് യുവാവിനെ താഴെയിറക്കിയത് .സംഭവത്തെ തുടര്‍ന്ന് സ്റ്റേഷനില്‍ വലിയ ജനക്കൂട്ടം തടിച്ചുകൂടി. യുവാവിനെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുത്ത് കൂടുതല്വിവരങ്ങൾ അറിവായിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *