May 8, 2026

സിനിമ സീരിയൽ നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു

  • May 5, 2026
  • 0 min read
സിനിമ സീരിയൽ നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു

പത്തനംതിട്ട: നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു. ചൊവ്വ പുലർച്ചെ അടൂർ എംസി റോഡിൽ പുതുശ്ശേരി ഭാഗത്ത് ട്രക്കും ഇന്നോവയും കൂട്ടിയിടിച്ചാണ് അപകടം. ഭാര്യ രാജലക്ഷ്മിക്ക് ഗുരുതരപരിക്കുണ്ട്.സന്തോഷ് യാത്ര ചെയ്ത കാർ നിയന്ത്രണം തെറ്റി ട്രക്കിൽ ഇടിക്കുകയായിരുന്നു. അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.നൂറിലേറെ സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. പ്രദർശനം തുടരുന്ന മോഹിനിയാട്ടമാണ് അവസാനം പുറത്തിറങ്ങിയ സിനിമ.

Leave a Reply

Your email address will not be published. Required fields are marked *