May 8, 2026

ബൈക്ക് ലോറിയിലിടിച്ച് യുവതിക്ക് ദാരണാന്ത്യം ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്ത നന്ദന (23) ആണ് മരിച്ചത്

  • April 6, 2026
  • 0 min read
ബൈക്ക് ലോറിയിലിടിച്ച് യുവതിക്ക് ദാരണാന്ത്യം ബൈക്കിന്റെ പിന്നിൽ യാത്ര ചെയ്ത നന്ദന (23) ആണ് മരിച്ചത്

എറണാകുളം : ആലുവയിൽ ഇന്ന് രാവിലെ ദേശീയപാതയിൽ മുട്ടത്ത് വെച്ചാണ് അപകടം നടന്നത്. ബൈക്ക് ലോറിയിൽ ഇടിച്ചതിനെ തുടർന്ന് ഒരു യുവതി മരിച്ചു.മരിച്ചിരിക്കുന്നത് ആലുവ പുറയാർ മഠത്തിപറമ്പിൽ ഹരിദാസിന്റെ മകൾ നന്ദന (23)യാണ്. നന്ദന ബൈക്കിന്റെ പിൻസീറ്റിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ നന്ദനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ബൈക്ക് ഓടിച്ചിരുന്ന അശ്വൻ ആൻറണിയെന്ന (22) യുവാവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.അപകടത്തിന്റെ കാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദേശീയപാതയിലെ അതിവേഗവും അശ്രദ്ധയും അപകടത്തിന് കാരണമായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *