May 8, 2026

ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ടുകൾ നേടി വിജയിക്കുമെന്ന് മുഹമ്മദ് റിയാസ്

  • April 6, 2026
  • 0 min read
ബേപ്പൂരിൽ സർവ്വകാല റെക്കോർഡ് വോട്ടുകൾ നേടി വിജയിക്കുമെന്ന് മുഹമ്മദ് റിയാസ്

ബേപ്പൂർ മണ്ഡലത്തിൽ ഈ തവണ സർവ്വകാല റെക്കോർഡ് വോട്ടുകൾ നേടി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് . മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും സർക്കാർ നടപ്പാക്കിയ പദ്ധതികളും ജനങ്ങൾ വിലയിരുത്തുമെന്നും അതിന്റെ അടിസ്ഥാനത്തിലാണ് വലിയ ഭൂരിപക്ഷത്തോടെ വീണ്ടും വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.ബേപ്പൂരിൽ അടിസ്ഥാന സൗകര്യ വികസനം, റോഡ് നവീകരണം, ടൂറിസം മേഖലയുടെ വളർച്ച എന്നിവയിൽ ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടായതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടു പ്രവർത്തിച്ചതും പ്രശ്നങ്ങൾക്ക് ത്വരിത പരിഹാരം കണ്ടതുമാണ് വിജയത്തിന്റെ അടിസ്ഥാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിൽ കൂടുതൽ ശക്തമായി മുന്നേറുമെന്നും, ജനങ്ങളുടെ വിശ്വാസം വീണ്ടും ഉറപ്പിക്കാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *