ഹൃദയം സമയത്ത് എത്തി: അരുണിന് ജീവൻ നൽകുന്ന ശസ്ത്രക്രിയ പുരോഗമിക്കുന്നു
കോട്ടയം :അരുണിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കായി ആവശ്യമായ ഹൃദയം സുരക്ഷിതമായി കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചു. കേരള സർക്കാരിന്റെ എയർ ആംബുലൻസ് കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ ഉച്ചയ്ക്ക് രണ്ടരയോടെ ലാൻഡ് ചെയ്തു.അവിടെ നിന്ന് ആശുപത്രിയിലേക്ക് ഹൃദയം വേഗത്തിൽ എത്തിക്കാൻ എം.സി റോഡിൽ പൊലീസ് പ്രത്യേക ഗ്രീൻ കോറിഡോർ ഒരുക്കി. പൊതു ജനങ്ങളും വാഹനങ്ങൾ മാറ്റി വഴിയൊരുക്കിയതോടെ ഹൃദയം സമയബന്ധിതമായി ആശുപത്രിയിൽ എത്തിക്കാൻ സാധിച്ചു.ഡോക്ടർമാർ നിശ്ചയിച്ച സമയക്രമം കൃത്യമായി പാലിച്ചതിനാൽ ശസ്ത്രക്രിയ ഇപ്പോൾ പുരോഗമിക്കുകയാണ്. ജീവൻ രക്ഷിക്കാനുള്ള ഈ നിർണായക ശ്രമത്തിൽ മെഡിക്കൽ ടീമും പൊലീസും പൊതുജനങ്ങളും കൈകോർത്തത് ശ്രദ്ധേയമായി.




