ട്രയിൻ യാത്രയ്ക്കിടെ കാണാതായ ആളുടെ മൃതദ്ദേഹം റയിൽവെ ട്രാക്കിൽ കണ്ടെത്തി

ചെങ്ങന്നൂർ സ്വദേശിയെ ട്രയിൻ യാത്രയ്ക്കിടെ കാണാതായ സംഭവം: മൃതദ്ദേഹം റയിൽവെ ട്രാക്കിൽ കണ്ടെത്തിചെങ്ങന്നൂരിൽ നിന്നും എറണാകുളത്തേക്കുള്ള ട്രെയിൻ യാത്രയ്ക്കിടയിൽ കാണാതായ ചെങ്ങന്നൂർ പുലിയൂർ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതിൽ സ്വദേശിയായ ബിനു ഫിലിപ്പിനെ (മനു-52) ൻ്റെ മൃതദേഹമാണ് കാഞ്ഞിരമറ്റത്ത് റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തിയത്. ബുധൻ രാത്രി ചെങ്ങന്നൂർ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയാണ് രാജ്യറാണി എക്സ്പ്രസിൽ നിന്നും ഇയാളെ കാണാതാത് . ചങ്ങനാശ്ശേരി സ്റ്റേഷൻ കഴിഞ്ഞ ശേഷം ഉറങ്ങാൻ കിടന്നിരുന്നു. അതിന് ശേഷം എവിടെ വെച്ചാണ് കാണാതായത് എന്നുള്ള വിവരം ലഭിച്ചിരുന്നില്ല.എറണാകുളം സ്റ്റേഷനിൽ മുൻപായി കോട്ടയം, ഏറ്റുമാനൂർ, കുറുപ്പന്തറ സ്റ്റേഷനുകളിൽ ട്രെയിൻ സ്റ്റോപ്പ് ചെയ്തിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ സീറ്റിൽ നിന്നും ലഭിച്ചിരുന്നു വെള്ളിയാഴ്ച പുലർച്ചെ റെയിൽ ജീവനക്കാർ നടത്തിയ പാളം പരിശോധനയ്ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്.സംസ്കാരം പിന്നീട്

