March 27, 2026

കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു

  • March 27, 2026
  • 0 min read

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യോ​റി​ൽ പോ​ലീ​സി​നെ വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച കാ​ർ ഓ​ട്ടോ​യി​ലി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​ർ മ​രി​ച്ചു.ഇ​ന്ദ്ര​ജീ​ത് ശാ​ക്യ (55), ഭാ​ര്യ ലീ​ല (52), ശു​ഭം ക​ശ്യ​പ് (30), ഭാ​ര്യ ഷാ​ഗു​ൺ (25) ഇ​വ​രു​ടെ ബ​ന്ധു​വാ​യ പി​ങ്കി ക​ശ്പ് (60) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു.സം​ഭ​വ​ത്തി​ൽ കാ​ർ ഡ്രൈ​വ​ർ അ​മ​ൻ ശ​ർ​മ​യെ (26) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​ന്പ് കാ​ർ മ​റ്റൊ​രു വാ​ഹ​ന​ത്തെ ഇ​ടി​ച്ച​തി​നാ​ൽ പോ​ലീ​സ് ഇ​വ​രെ പി​ന്തു​ട​രു​ന്നു​ണ്ടാ​യി​രു​ന്നു. അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ കാ​ർ ഓ​ട്ടോ​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ഓ​ട്ടോ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു.അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. നാ​ല് പേ​ർ ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​തി​നു മു​മ്പു​ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഒ​രാ​ൾ മ​രി​ച്ച​ത്. പ്രീ​തി, പ്രി​യാ​ൻ​ഷ്, ആ​ര​വ്, ഓ​ട്ടോ ഡ്രൈ​വ​ർ രാ​ജേ​ഷ് കു​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പോ​ലീ​സ് സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

Leave a Reply

Your email address will not be published. Required fields are marked *