March 27, 2026

ഇന്ത്യൻ വിമാനത്താവളങ്ങളിൽ ഇനി ഡിജിറ്റൽ ഇമിഗ്രേഷൻഏപ്രിൽ 1 മുതൽ ‘ഇ-അറൈവൽ കാർഡ്’ നിർബന്ധം

  • March 27, 2026
  • 1 min read

https://indianvisaonline.gov.in/earrival

ഡല്‍ഹി: ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ നടപടികള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു.2026 ഏപ്രില്‍ 1 മുതല്‍ വിദേശത്തുനിന്നും ഇന്ത്യയിലെത്തുന്ന എല്ലാ വിദേശ പൗരന്മാരും പഴയ പേപ്പര്‍ ഫോമുകള്‍ക്ക് പകരം ‘ഇന്ത്യ ഇ-അറൈവല്‍ കാര്‍ഡ് 2026’ നിര്‍ബന്ധമായും പൂരിപ്പിക്കണം. വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും നടപടികള്‍ വേഗത്തിലാക്കാനുമാണ് ഈ പുതിയ നീ.വിമാനത്താവളങ്ങളില്‍ നല്‍കിയിരുന്ന പഴയ പേപ്പര്‍ ഡിസ്എംബാര്‍ക്കേഷന്‍ കാര്‍ഡുകള്‍ 2026 മാര്‍ച്ച് 31-ഓടെ നിര്‍ത്തലാക്കും.
വിദേശ പൗരന്മാര്‍ക്കും ഒസിഐ കാര്‍ഡുടമകള്‍ക്കും ഏപ്രില്‍ 1 മുതല്‍ ഈ ഡിജിറ്റല്‍ ഫോം നിര്‍ബന്ധമാണ്. എന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഇത് പൂരിപ്പിക്കേണ്ടതില്ല.കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെയുള്ള പ്രധാന കേന്ദ്രങ്ങള്‍ ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ഇതിനോടകം പുറപ്പെടുവിച്ചു കഴിഞ്ഞു.ഇന്ത്യയിലെത്തുന്നതിന് 72 മണിക്കൂര്‍ മുമ്പ് ഈ ഡിജിറ്റല്‍ ഫോം സമര്‍പ്പിക്കണം.ഔദ്യോഗിക വെബ്‌സൈറ്റ്

https://indianvisaonline.gov.in/earrival

സന്ദര്‍ശിക്കുക. മൊബൈല്‍ ആപ്പ് ‘സു-സ്വാഗതം’ (Su-Swagatam) ആപ്പ് വഴിയും അപേക്ഷിക്കാം.പാസ്പോര്‍ട്ട് വിവരങ്ങള്‍, വിമാനത്തിന്റെ വിശദാംശങ്ങള്‍, ഇന്ത്യയിലെ വിലാസം, സന്ദര്‍ശന ലക്ഷ്യം എന്നിവ നല്‍കണം. പ്രത്യേക രേഖകള്‍ ഒന്നും അപ്ലോഡ് ചെയ്യേണ്ടതില്ല.ഫോം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ ലഭിക്കുന്ന ക്യുആര്‍ കോഡ് മൊബൈലിലോ പ്രിന്റൗട്ട് ആയോ ഇമിഗ്രേഷന്‍ കൗണ്ടറില്‍ കാണിച്ചാല്‍ മതിയാകും. വിദേശത്തുനിന്ന് എത്തുന്ന നിങ്ങളുടെ സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ ഈ വിവരം ഷെയര്‍ ചെയ്യാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *