മോദിയും ഞാനും മാത്രമാണ് കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന വ്യക്തികൾ’ ; ഇന്ത്യയുടെ വളർച്ചയിൽ സന്തോഷമുണ്ടെന്ന് ട്രംപ്
‘വാഷിംഗ്ടൺ : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇന്ത്യയുമായും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ബന്ധത്തെക്കുറിച്ച് വാചാലനായത്. ‘മോദിയും ഞാനും കാര്യങ്ങൾ കൃത്യമായി നടപ്പിലാക്കാൻ അറിയാവുന്ന രണ്ട് വ്യക്തികളാണ്’ എന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളെക്കുറിച്ച് വിശദീകരിക്കവെയാണ് ട്രംപ് മോദിയെ പരാമർശിച്ചത്.”പല നേതാക്കളും സംസാരിക്കാൻ മാത്രമേ ഇഷ്ടപ്പെടുന്നുള്ളൂ. എന്നാൽ പ്രധാനമന്ത്രി മോദി അങ്ങനെയല്ല. ലോകത്തിന് സമാധാനം ആവശ്യമായ ഈ സമയത്ത്, കാര്യങ്ങൾ പ്രായോഗികമായി നടപ്പിലാക്കാൻ അദ്ദേഹത്തിന് സാധിക്കും. മോദി എന്റെ അടുത്ത സുഹൃത്താണ്. അതുകൊണ്ട് ഇന്ത്യയുടെ വളർച്ചയിലും എനിക്ക് വലിയ സന്തോഷമുണ്ട്,” എന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

