മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

മഞ്ഞുമ്മൽ ബോയ്‌സ് സാമ്പത്തിക തട്ടിപ്പുകേസ് റദ്ദാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അന്വേഷണത്തിലൂടെ മാത്രമേ തട്ടിപ്പ് നടന്നോയെന്ന് വ്യക്തമാവൂവെന്ന് കോടതി നിരീക്ഷിച്ചു. ഈഘട്ടത്തിൽ എഫ്‌ഐആർ റദ്ദാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. നിർമാതാക്കളിൽ ഒരാളായ ബാബു ഷാഹിർ ആണ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.
പരാതിയിൽ അന്വേഷണം നടന്നുവരികയാണെന്ന് കേസിലെ പരാതിക്കാരന്റെ അഭിഭാഷകർ കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കേസ് റദ്ദാക്കരുതെന്നും അവർ വാദിച്ചു. ജസ്റ്റിസ് കെ.വി. വിശ്വനാഥിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് കേസിൽ പ്രതികളായ ‘മഞ്ഞുമ്മൽ ബോയ്‌സ്’ നിർമാതാക്കളുടെ ആവശ്യം തള്ളിയത്.ലാഭവിഹിതത്തിൽ 40% നൽകാമെന്ന് പറഞ്ഞ് തന്റെ പക്കലിൽനിന്ന് ഏഴുകോടി രൂപ തട്ടിയെന്നാണ് സിറാജ് ഹമീദിന്റെ പരാതി.

