May 8, 2026

ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

  • March 23, 2026
  • 0 min read
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

കുതിരാൻ : ദേശീയപാത കൊമ്പഴയിൽ ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഒരാൾക്ക് ഗുരുതര പരിക്ക്. കൊമ്പഴ മുണ്ടേക്കാട്ടിൽ ഫെബിൻ സണ്ണി (28) യാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വാണിയംപാറ സ്വദേശി കണ്ണൻചിനയത്ത് രാജീവ് ചികിത്സയിലാണ്. ശനി രാത്രി 10.30 ഓടെയാണ് അപകടം. പാലക്കാട് ഭാഗത്തേക്കുള്ള സർവീസ് റോഡിൽ ഫെബിൻ സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു ഇരുചക്രവാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഫെബിനെ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കേ ഞായറാഴ്ച്‌ച മരിച്ചു. സംസ്‌കാരം തിങ്കൾ വൈകിട്ട് നാലിന് കൊമ്പഴ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. അച്ഛൻ: സണ്ണി. അമ്മ: സലോമി. സഹോദരൻ: ബിബിൻ.

Leave a Reply

Your email address will not be published. Required fields are marked *