അഞ്ചലിൽ വാഹനാപകടം ആശുപത്രി ജീവനക്കാരിക്ക് ഗുരുതര പരുക്ക്
കൊല്ലം :അഞ്ചലിൽ നിന്നുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന രാധാമണി എന്ന മധ്യവയസ്കക്കാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. രാവിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴി ആയിരുന്നു അപകടം.അഞ്ചൽ ചന്തമുക്കിൽ നിന്ന് പനയഞ്ചേരി – അഞ്ചൽ മേഖലയിലേക്ക് പോകുന്ന റോഡിൽ ബി എഡ് കോളജിന് എതിർ വശമാണ് അപകടം.പനയഞ്ചേരിയിൽ നിന്നും അഞ്ചലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് രാധാമണിയെ ഇടിക്കുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ടെലിഫോൺ എക്സ്ചേഞ്ചിന്റെ പഴയ ഒരു ബോക്സും അപകടത്തിൽ തകർന്നു.കൊട്ടാരക്കരയിൽ നിന്നും വന്ന ആളാണ് കാർ ഓടിച്ചിരുന്നതെന്നാണ് പ്രാഥമിക റിപ്പോർട്ട്.സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രാധാമണിയെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ഉടനെ മാറ്റും.




