March 22, 2026

പുക ഉയർന്നുടനെ പുറത്തിറങ്ങി; പുന്നപ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു, ദമ്പതികൾ സുരക്ഷിതർ

  • March 22, 2026
  • 0 min read
പുക ഉയർന്നുടനെ പുറത്തിറങ്ങി; പുന്നപ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു, ദമ്പതികൾ സുരക്ഷിതർ


ദേശീയ പാതയിൽ
പുന്നപ്ര പറവൂരിൽ
ഉച്ചയോടെയായിരുന്നു സംഭവം.കരുവാറ്റ രേഖാലയം വീട്ടിൽ പ്രദീപ്, ഭാര്യ രേഖ എന്നിവർ കരുവാറ്റയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുന്നതിനിടെ ടാറ്റ ഇൻഡിക്ക കാറിൽ നിന്ന് പുക ഉയരുകയായിരുന്നു. ഉടൻ തന്നെ കാർ നിർത്തി ഇവർ ഇറങ്ങിയോടി.പിന്നീട്
ആലപ്പുഴയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് തീയണച്ചത്.

അപകടത്തിൽ കാർ പൂർണമായി കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Leave a Reply

Your email address will not be published. Required fields are marked *