പലതവണ ചോദിച്ചിട്ടും ചായ കിട്ടിയില്ല’; നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെ.ട്ടിക്കൊന്നു
‘
പലതവണ ചോദിച്ചിട്ടും ചായ കിട്ടാതായതിന്റെ പ്രകോപനത്തിൽ
ഭർതൃമാതാവ് മരുമകളെ വെ.ട്ടിക്കൊന്നു.
കൂറ്റമ്പാറ സ്വദേശി സുനിൽ ബാബുവിന്‍റെ ഭാര്യ രജില(30)യാണ് മ.രിച്ചത്.
ഭർതൃമാതാവായ ശാന്ത (72) പൊലീസ് കസ്റ്റഡിയിലാണ്. ഇന്ന് രാവിലെ 6.30നാണ് നിലമ്പൂർ കൂറ്റമ്പാറയിൽ ആണ് സംഭവം.
മക്കളുടെ മുന്നിൽവെച്ച് വിറക് വെട്ടാനുപയോഗിക്കുന്ന ക.ത്തികൊണ്ടാണ് രജിലയെ ശാന്ത വെ.ട്ടിയത്.
വീട്ടിൽ മുമ്പും കുടുംബപ്രശ്നം ഉണ്ടായിരുന്നതായാണ് വിവരം. രജിലയുടെ ശരീരത്തിൽ പല തവണ വെട്ടേറ്റു. കഴുത്തിനേറ്റ ഗുരുതരമായ പരിക്കാണ് മ.രണകാരണം.
രജിലയെ മക്കൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല, വീട്ടിൽവെച്ച് തന്നെ മ.രണം സംഭവിച്ചു.
മൃ.തദേഹം നിലവിൽ നിലമ്പൂർ ജില്ലാ ആശുപത്രിയിലാണ് ഉള്ളത്. രജിലയ്ക്ക് രണ്ട് പെൺമക്കളാണുള്ളത്.

