തൃപ്രയാറിൽ വർക്ക് ഷോപ്പ് ഉടമ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചു
തൃപ്രയാറിൽ വർക്ക് ഷോപ്പ് ഉടമയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃപ്രയാറിൽ വർക്ക് ഷോപ്പ് ഉടമയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.ചേർപ്പ് തിരുവുള്ളക്കാവ് സ്വദേശി പെരുവനത്ത് വീട്ടിൽ രാജൻ (74) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് . ചെമ്മാപ്പിള്ളി കടവിന് സമീപം മൃതദേഹം കണ്ടത്. തുടർന്ന് പോലീസ് എത്തി വഞ്ചിക്കാരുടെ സഹായത്തോടെ കരയിലേക്കെടുത്ത് .മൃതദേഹം. മോർച്ചറിയിലേക്ക് മാറ്റി.തൃപ്രയാർ പാലത്തിനടുത്ത് രാജ് കാർടെക്ക് എന്ന സ്ഥാപന നടത്തിവരികയായിരുന്നു രാജൻ. വലപ്പാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.

