ചങ്ങനാശേരിയിൽ കാർ റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറി :ജീവനക്കാരന് പരുക്ക്
ചങ്ങനാശ്ശേരി :എം സി റോഡിൽ ചങ്ങനാശേരി മതുമൂലയിൽ കാർ റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറി അപകടത്തിൽ റോഡരികിലെ തട്ടുകട ജീവനക്കാരൻ ഷൺമുഖന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നിത്തല സ്വദേശിയായ തോമസാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇദ്ദേഹത്തിന് പരിക്കില്ല. ഇന്ന് വൈകിട്ട് 3.15 നായിരുന്നു സംഭവം. ചങ്ങനാശേരി ഭാഗത്തു നിന്നും എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ തട്ടുകടയിലേയ്ക്ക് ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തട്ടുകട പൂർണമായും തകർന്നു. അപകടമുണ്ടായ സമയത്ത് കടയ്ക്കു മുന്നിൽ ആളുകളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.




