March 23, 2026

40,000 മെട്രിക് ടൺ LPG-യുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടക്കുന്നു; അകമ്പടി സേവിച്ച് നാവിക സേന

  • March 14, 2026
  • 1 min read
40,000 മെട്രിക് ടൺ LPG-യുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടക്കുന്നു; അകമ്പടി സേവിച്ച് നാവിക സേന

ഇറാനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം ആരംഭിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ സങ്കീർണ്ണമായ സുരക്ഷാ സാഹചര്യങ്ങൾക്കിടയിൽ, 40,000 മെട്രിക് ടണ്ണിലധികം എൽപിജി വഹിച്ചുകൊണ്ടുള്ള ഇന്ത്യൻ കപ്പൽ ‘ശിവാലിക്’ ഹോർമുസ് കടലിടുക്കിൽ നിന്ന് യാത്ര തിരിച്ചു. ഇന്ത്യൻ നാവികസേനയുടെ സുരക്ഷാ അകമ്പടിയോടെയാണ് കപ്പൽ ഈ തന്ത്രപ്രധാന പാത കടക്കുന്നത്.ശിവാലിക്കിന് പിന്നാലെ അടുത്ത ആറ് മണിക്കൂറിനുള്ളിൽ മറ്റൊരു എൽപിജി കപ്പൽ കൂടി യാത്ര തിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്ധന ഇറക്കുമതി തടസ്സപ്പെടാതിരിക്കാൻ ഘട്ടംഘട്ടമായാണ് ഇന്ത്യ കപ്പലുകളെ പുറത്തെത്തിക്കുന്നത്. ആഗോള എണ്ണ-വാതക നീക്കത്തിന്റെ 20 ശതമാനവും നടക്കുന്ന ഹോർമുസ് കടലിടുക്കിലെ സുരക്ഷ ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനായി ഇറാനുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഈ നീക്കം ആരംഭിച്ചതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് ആവശ്യത്തിന് ഇന്ധന ശേഖരമുണ്ടെന്നും എൽപിജി ക്ഷാമത്തെക്കുറിച്ച് പരിഭ്രാന്തരാകേണ്ടതില്ലെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *