March 13, 2026

ഭക്ഷണം കഴിക്കുമ്പോൾ തുമ്മൽ; ബോധംകെട്ട് വീണ കാർത്തിക് സൂര്യ ആശുപത്രിയിൽ:ആരോഗ്യനില മെച്ചപ്പെട്ടു

  • March 13, 2026
  • 1 min read
ഭക്ഷണം കഴിക്കുമ്പോൾ തുമ്മൽ; ബോധംകെട്ട് വീണ കാർത്തിക് സൂര്യ ആശുപത്രിയിൽ:ആരോഗ്യനില മെച്ചപ്പെട്ടു

ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ പെട്ടെന്ന് മൂന്ന് തവണ തുമ്മിയതായും, തുടർന്ന് ബോധരഹിതനായി വീണുപോവുന്ന വഴിക്കു ഒരുപാട് തവണ ശർദിച്ചു​ബോധം വന്നപ്പോഴേക്കും വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നു. അവിടെ വെച്ച് ഡ്രൈപ്പും എക്സ്-റേയും എക്കോ ടെസ്റ്റും ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി.​തുമ്മിയപ്പോൾ ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ശ്വാസകോശത്തിലേക്ക് കടന്നതായും, ഇത് തലച്ചോറിലേക്കുള്ള ഓക്സിജൻ പ്രവാഹം കുറച്ച് നിമിഷങ്ങളിലേക്ക് തടസ്സപ്പെടുത്തിയതുമാണ് ഈ അവസ്ഥയ്ക്ക് കാരണമെന്ന് ഡോക്ടർമാർ പറഞ്ഞു.​ഇപ്പോൾ ആരോഗ്യം വീണ്ടെടുത്തുവെന്നും ശാരീരികമായി സുഖമായിരിക്കുന്നുവെന്നും കാർത്തിക് സൂര്യ വീഡിയോയിൽ വ്യക്തമാക്കി

Leave a Reply

Your email address will not be published. Required fields are marked *