March 12, 2026

ഗുരുവായൂർ മമ്മിയൂരിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

  • March 12, 2026
  • 1 min read
ഗുരുവായൂർ മമ്മിയൂരിൽ ടിപ്പർ ലോറി നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു; ഡ്രൈവർക്ക് പരിക്ക്

ഗുരുവായൂർ മമ്മിയൂർ LF കോളേജിന് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞു.ഡ്രൈവർക്ക് പരിക്കേറ്റു. ചൊവ്വല്ലൂർ കുറുവങ്ങാട്ടിൽ അമർനാഥിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം. ചാവക്കാട് ഭാഗത്ത് നിന്ന് കോട്ടപ്പടിയിലേക്ക് റോഡ് പണിക്ക് ആവശ്യമായ കോൺക്രീറ്റ് മിക്സുമായി പോവുകയായിരുന്ന ടിപ്പറാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ലോറി വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു.റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്കാണ് ലോറിയിലുണ്ടായിരുന്ന കോൺക്രീറ്റ് മിക്സ് ഉൾപ്പെടെ വീണത്. കാറിൽ ആളുണ്ടായിരുന്നില്ല.കാറിൻ്റെ ചില്ല് തകർന്ന് കോൺക്രീറ്റ് മിക്സ് കാറിനുള്ളിലേക്കും വീണു.

Leave a Reply

Your email address will not be published. Required fields are marked *