നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ഹരി മുരളി വീട്ടിൽ മരിച്ച നിലയിൽ
കണ്ണൂര്‍: നിരവധി സിനിമകളില്‍ ബാലതാരമായി അഭിനയിച്ച ഹരി മുരളിയെ (27) പയ്യന്നൂരിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. രസികൻ , അണ്ണൻ തമ്പി , മാടമ്പി തുടങ്ങി അമ്പതോളം സിനിമകളിൽ ബാലതാരമായി അഭിനയിച്ച ഹരി മുരളി എറണാകുളത്ത് വി എഫ് എക്സ് ആർട്ടിസ്റ്റായി ജോലി ചെയ്യുകയായിരുന്നു .അച്ഛൻ : നാടക , ചലച്ചിത്ര നടൻ കെ യൂ മുരളി അമ്മ : പ്രസന്ന

