കോട്ടയത്ത് യുവാവ് മൊബൈൽ ഫോൺ ലൈവ് ആക്കി ഭാര്യയെ കാണിച്ചു കൊണ്ട് ആത്മഹത്യ ചെയ്തു
കോട്ടയം റെയിൽവേ സ്റ്റേഷന്റെ സമീപം തടത്തിൽ ലോഡ്ജിൽ ഇടുക്കി സൂര്യനെല്ലി സ്വദേശി ലിൻറ്റോ മോൻ (37) ആണ് വെളുപ്പിനെ 2 മണിക്ക് കെട്ടിതൂങ്ങി ഭാര്യയെ വിളിച്ച് മൊബൈലിൽ ലൈവ് ഓണാക്കി ആണ് ആത്മഹത്യ ചെയ്തത്.
സൂര്യനെല്ലിയിൽ തോട്ടം തൊഴിലാളി ആയിരുന്നു.
മദ്യപാനം മൂലം ജോലിയിൽ നിന്ന് പറഞ്ഞു വിട്ടതിനാൽ ജോലി തേടിയാണ് കോട്ടയം നഗരത്തിലെത്തിയത്
പിന്നിട് ലോഡ്ജിൽ മുറിയെടുത്തു താമസമാക്കി ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് ഫോണിൽ ഭാര്യയെ വിളിച്ച് ലൈവ് ഇട്ട ശേഷം
ആത്മഹത്യ ചെയ്തത്.
ഇയാൾ ഇതിനു മുൻപും ആത്മഹത്യ ശ്രമം നടത്തിയിട്ടുണ്ട് എന്നാണ് അറിയുന്നത് ബന്ധുക്കൾ അറിയിച്ചതിനാൽ
പോലീസ് വന്നപ്പോൾ ആണ് ലോഡ്ജിന്റെ നടത്തിപ്പുക്കാരൻ അറിയുന്നത് പോലീസ് വന്ന് മറ്റ് നടപടികൾക്ക് ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിൽ മോർച്ചറിയിലേയ്ക്ക് മാറ്റി


