മൊണാലിസ ഭോസ്ലെയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം നടന്നു
കുംഭമേളയിലെ വൈറല്‍ താരം മൊണാലിസ ഭോസ്ലെയും കാമുകൻ ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം പൂവാർ അരുമാനൂർ നൈനാർ ക്ഷേത്രത്തില്‍ നടന്നു.മന്ത്രി വി.ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ, ജില്ല സെക്രട്ടറി എ.എ റഹീം എന്നിവരുള്‍പ്പടെ നിരവിധി ആളുകളാണ് വിവാഹത്തില്‍ പങ്കെടുക്കാൻ എത്തിയത്.കേരളം നല്ല സ്ഥലവും ഇവിടുത്തെ ആളുകള്‍ നല്ല മനുഷ്യരുമാണ്. എല്ലാവരും ഞങ്ങളെ സ്‌നേഹത്തോടെ സ്വീകരിച്ചു.ആറു മാസമായി പ്രണയത്തിലായിരുന്നു എന്ന് വിവാഹശേഷം ഇരുവരും പ്രതികരിച്ചു. കേരളത്തില്‍ തന്നെ തുടരുമോ എന്നത് ആലോചിക്കും. ബന്ധം പിതാവ് അംഗീകരിക്കുമോ എന്നതില്‍ ഉറപ്പില്ല എന്നും ഇരുവരും പറഞ്ഞു. തമ്പാനൂർ പൊലീസ് ഇടപെട്ടതിനെ തുടർന്ന് സ്നേഹിക്കുന്ന യുവാവുമായുള്ള മൊണാലിസയുടെ കല്യാണം തീരുമാനിച്ചത്.ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചുപിതാവ് മറ്റൊരാളുമായി കല്യാണത്തിന് നിർബന്ധിച്ചതോടെയാണ് കാമുകനൊപ്പം മൊണോലിസ തമ്പാനൂർ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. സിനിമ ഷൂട്ടിങ്ങിനായി മൊണാലിസയും കുടുംബവും തിരുവനന്തപുരത്താണ് ഉള്ളത്. മഹാകുംഭമേളയിലൂടെയാണ് മൊണാലിസ സോഷ്യല്‍മീഡിയയുടെ ശ്രദ്ധ നേടുന്നത്. പ്രയാഗ്രാജിലെ കുംഭമേളയില്‍ രുദ്രാക്ഷ മാലകള്‍ വിറ്റിരുന്ന മൊണാലിസയുടെ വീഡിയോ വൈറലാവുകയായിരുന്നു.പെട്ടെന്നുള്ള പ്രശസ്തി ശല്യമായപ്പോള്‍ പിതാവ് മകളെ സ്വന്തം നാടായ ഇൻഡോറിലേക്ക് തിരിച്ചയച്ചു. പിന്നാലെ സിനിമാ അവസരങ്ങളും തേടിയെത്തി. ‘ദ ഡയറി ഓഫ് മണിപ്പൂർ’ എന്നതാണ് മൊണാലിസ അഭിനയിക്കുന്ന ആദ്യ സിനിമ.


