പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ
ദേശീയപാതാ -66ന്റെ രണ്ടു റീച്ചുകളുടെയടക്കം വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച കേരളത്തിലെത്തും. രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം എൻ.ഡി.എ. തിരഞ്ഞെടുപ്പ് കൺവെൻഷനിലും കേരള ധീവരസഭാ സുവർണജൂബിലി സമാപന സമ്മേളനത്തിലും പങ്കെടുക്കും.രാവിലെ 11.45-ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം ഹെലികോപ്റ്റർ മാർഗം12.15-ന് കൊച്ചി നാവികസേനാ ആസ്ഥാനത്ത് എത്തും. അവിടെനിന്ന് റോഡുമാർഗം മറൈൻ ഡ്രൈവിലേക്ക് തിരിക്കും. ഉച്ചയ്ക്ക് 12.30 മുതൽ ഒരുമണിവരെ കേരള ധീവരസഭയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കും.തുടർന്ന് കലൂർ സ്റ്റേഡിയത്തിനടുത്തുനിന്ന് വേദിവരെ റോഡ്‌ഷോയിൽ പങ്കെടുക്കും. സ്റ്റേഡിയം പരിസരത്തെ പ്രത്യേകവേദിയിൽ 1.15-ന് വിവിധ കേന്ദ്രസർക്കാർ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും.5,500 കോടിയിലധികം രൂപ ചെലവിൽ ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബി.പി.സി.എൽ.) കൊച്ചി റിഫൈനറിയിൽ സ്ഥാപിക്കുന്ന പോളിപ്രൊപ്പലിൻ യൂണിറ്റിന്റെ ഉദ്ഘാടനവും കൊല്ലം വെസ്റ്റ് കല്ലടയിൽ സ്ഥാപിക്കുന്ന 50 മെഗാവാട്ട് ഫ്‌ലോട്ടിങ് സോളാർ പദ്ധതിയുടെ ശിലാസ്ഥാപനവും പ്രധാനമന്ത്രി നിർവഹിക്കും.


