March 11, 2026

നെടുങ്കണ്ടത്ത് ഭാര്യയെ വെട്ടിയ ഭർത്താവ് അറസ്റ്റിൽ; തലയിൽ 40 തുന്നലുകൾ

  • March 11, 2026
  • 0 min read
നെടുങ്കണ്ടത്ത് ഭാര്യയെ വെട്ടിയ ഭർത്താവ് അറസ്റ്റിൽ; തലയിൽ 40 തുന്നലുകൾ

നെടുങ്കണ്ടം:ഭാര്യയെ വെട്ടിപ്പരുക്കേൽപ്പിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. നെടുങ്കണ്ടം കരിമുട്ടത്ത് സ്മിത ദിവാ കരനാണു പരുക്കേറ്റത്. സംഭവത്തിൽ ഭർത്താവ് പ്രസാദ് (49) പൊലീസ് പിടിയിലായി. സ്മ‌ിത തേനി മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് ആറേകാലോടെയാണ് പ്രസാദ് സ്‌മിതയെ വാക്കത്തി ഉപയോഗിച്ച് വെട്ടി പ്പരുക്കേൽപിച്ചത്.സ്മിതയുടെ തലയിൽ നാൽപതോളം തുന്നലുകളുണ്ട്. കൂടുംബപ്രശ്നത്തെത്തുടർന്ന് ഇരുവരും മുൻപ് അകന്നു കഴിയുകയായിരുന്നു. പ്രസാദിനെതിരെ സ്‌മിത കേസും കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യ ത്തിലാണ് പ്രസാദ് സ്മിതയെ ആക്രമിച്ചെതെന്നാണു നിഗമനം. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *