March 10, 2026

മലപ്പുറത്ത് ക്രഷറിൽ വെള്ളം നിറയ്ക്കാനെത്തിയ ട്രാക്ടർ മറിഞ്ഞ് കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

  • March 10, 2026
  • 0 min read
മലപ്പുറത്ത് ക്രഷറിൽ വെള്ളം നിറയ്ക്കാനെത്തിയ ട്രാക്ടർ മറിഞ്ഞ് കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം

കോട്ടയം: മലപ്പുറം എടവണ്ണയിൽ ക്രഷറിൽ വെള്ളം നിറയ്ക്കാനെത്തിയ ട്രാക്ടർ മറിഞ്ഞ് കോട്ടയം സ്വദേശിക്ക് ദാരുണാന്ത്യം. സെക്യൂരിറ്റി ജീവനക്കാരനായ കോട്ടയം സ്വദേശി വിൻസന്റ് ചാണ്ടിയാണ് അപകടത്തിൽ മരണപ്പെട്ടത്.ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. ക്രഷറിൽ വെള്ളം നിറയ്ക്കാൻ എത്തിയ ട്രാക്റ്ററിനു സൈഡ് പറഞ്ഞു കൊടുക്കുന്നതിനിടെ ട്രാക്ടർ ദേഹത്തു തട്ടി ഇദ്ദേഹവും ട്രാക്ടറും വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ട്രാക്ടർ ഡ്രൈവർക്കെതിരെ എടവണ്ണ പോലീസ് കേസ് രജിസ്റ്റർ ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *