March 10, 2026

തീവണ്ടിയിൽ കടത്തുകയായിരുന്ന 201 മൊബൈൽ ഫോണുകൾ പിടിച്ചു

  • March 10, 2026
  • 1 min read
തീവണ്ടിയിൽ കടത്തുകയായിരുന്ന 201 മൊബൈൽ ഫോണുകൾ പിടിച്ചു

കണ്ണൂർ: തീവണ്ടിയിൽ കടത്തുകയായിരുന്ന 201 പഴയ മൊബൈൽ ഫോണുകൾ ആർ പി എഫ് സംഘം പിടിച്ചു.ജാംനഗർ-തിരുനെൽവേലി എക്സ്പ്രസിൽ മംഗളൂരു ജങ്‌ഷനിൽ നിന്നാണ് പിടിച്ചത്. കൊങ്കൺ റെയിൽവേയിൽ നിന്ന് ഉൾപ്പെടെ മോഷ്ടിച്ച മൊബൈലുകളാണ് ഇവയെന്ന് കരുതുന്നു.വിൽപ്പനക്ക് കൊണ്ടുപോകുന്നതിന് ഇടയിലാണ് പിടിച്ചത്. 5000 മുതൽ പതിനായിരം രൂപ വരെ വിലയുള്ള ഫോണുകളുണ്ട്.ആർ പി എഫ് ഇൻസ്പെക്ടർ മനോജ് കുമാർ ഒതയോത്ത്, ഉദ്യാഗസ്ഥരായ രാജീവ്, കെ ശശി, പി സുജീഷ് കുമാർ, എം രാഘവൻ, പി രാമകൃഷ്ണൻ, കെ സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പിടിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *