March 9, 2026

നടുവനാട് അപകടം: ചികിത്സയിലായിരുന്ന 5 വയസ്സുകാരി ഇലാന മരിച്ചു

  • March 9, 2026
  • 0 min read
നടുവനാട് അപകടം: ചികിത്സയിലായിരുന്ന 5 വയസ്സുകാരി ഇലാന മരിച്ചു

കണ്ണൂർ: നടുവനാട് വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന 5 വയസ്സുകാരി ഇലാന മരണത്തിന് കീഴടങ്ങി. തലച്ചങ്ങാട് ശിവ സൂര്യയിൽ പി. രാജേഷിന്റെ മകളാണ്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു അന്ത്യം..കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ആയിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. നടുവനാട് എൽപി സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥിനിയായ ഇലാനയെയും മൂത്ത സഹോദരി സൂര്യയെയും സ്കൂളിലാക്കാൻ അമ്മ റിജിഷ സ്കൂട്ടറിൽ കൊണ്ടുപോകുന്നതിനി ആയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയും മൂവരും റോഡിലേക്ക് തെറിച്ചുവീഴുക ആയിരുന്നു..അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇലാനയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില വഷളാവുകയായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വെന്റിലേറ്റർ സഹായത്തോടെ ജീവൻ നിലനിർത്താനുള്ള ശ്രമങ്ങൾ നടന്നു വരികയായിരുന്നു. എന്നാൽ ഇന്ന് രാവിലെ പ്രിയപ്പെട്ടവരെയെല്ലാം കണ്ണീരിലാഴ്ത്തി ആ കുഞ്ഞു ജീവൻ വേർപിരിഞ്ഞു.അപകടത്തിൽ പരിക്കേറ്റ അമ്മ റിജിഷയും, സഹോദരി സൂര്യയും ചികിത്സയിലാണ്. നടുവനാട് എൽപി സ്കൂളിലെ പ്രിയപ്പെട്ട വിദ്യാർത്ഥിനിയുടെ അപ്രതീക്ഷിത വിയോഗത്തിൽ അധ്യാപകരും സഹപാഠികളും നാട്ടുകാരും ആഴത്തിലുള്ള ദുഃഖത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *