March 9, 2026

പന്തളം, തുമ്പമണ്ണിൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം , യുവാവ് പിടിയിൽ

  • March 9, 2026
  • 0 min read
പന്തളം, തുമ്പമണ്ണിൽ യുവതിയെ വെട്ടി കൊലപ്പെടുത്താൻ ശ്രമം , യുവാവ് പിടിയിൽ

:പന്തളം : ഇന്ന് രാവിലെ 8 മണിയോടെ പന്തളം തുമ്പമണിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. ഭർത്താവുമായി അകന്നുകഴിയുന്ന തിരുവനന്തപുരം സ്വദേശിനി ബിന്ദു രണ്ട് വർഷത്തോളമായി തുമ്പമണിൽ വാടകയ്ക്ക് താമസിക്കുകയാണ്. ഇന്ന് രാവിലെ 8 മണിയോടുകൂടി തുമ്പമൺ പഞ്ചായത്ത് ഓഫീസിന് സമീപത്ത് വച്ച് ബിന്ദുവിനെ ആലപ്പുഴ പാതിരപ്പള്ളി സ്വദേശി പടിഞ്ഞാറെ വിളയിൽ കരിങ്ങാറ്റ കുഴിയിൽ വീട്ടിൽ സുമേഷ് (48) തലയ്ക്ക് വെട്ടുകത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചു. തലയ്ക്ക് പൊട്ടലും ആഴത്തിൽ മുറിവും ഏറ്റ ബിന്ദുവിനെ അടൂർ ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിട്ടുള്ളതാണ്, കേസ് രജിസ്റ്റർ ചെയ്ത പന്തളം പോലീസ് സുമേഷിനെ ഉടൻതന്നെ സ്ഥലത്തുനിന്നും കസ്റ്റഡിയിൽ എടുത്തിട്ടുള്ളതാണ്, ഇവർ തമ്മിൽ സ്നേഹത്തിൽ ആയിരുന്നതായി അറിയുന്നു. സംശയം മൂലമാണ് ഇയാൾ ബിന്ദുവിനെ വെട്ടി പരിക്കേൽപ്പിച്ചത്. പ്രതിയെ നടപടിക്രമങ്ങൾ പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *