March 8, 2026

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ചു തകർന്നു:മൂന്ന് പേർക്ക് പരുക്ക്

  • March 8, 2026
  • 0 min read
നിയന്ത്രണം വിട്ട കാർ മതിലിൽ  ഇടിച്ചു തകർന്നു:മൂന്ന് പേർക്ക് പരുക്ക്

ഷൊർണൂർ കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ ഉത്രാളിക്കാവിന് സമീപമാണ് അപകടം നടന്നത്. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു സംഭവം.തൃശ്ശൂർ ഭാഗത്തു നിന്നും പൊള്ളാച്ചിക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് പാതയോരത്തെ കാനയുടെ കോൺക്രീറ്റ് സ്ലാബിലും മതിലിലിലും ഇടിച്ച് കയറുകയായിരുന്നു എന്നാണ് വിവരങ്ങൾ. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശം തകർന്നു. പാതയോരത്തെ കാനയുടെ കോൺക്രീറ്റ് സ്ലാബുകളും തകർന്നു വീണ നിലയിലാണ്. അപകടത്തിൽപരിക്കേറ്റ കാർ യാത്രികരും പൊള്ളാച്ചി സ്വദേശികളുമായ 40കാരൻ ബാലകുമാർ, 47കാരൻ സെന്തിൽ കുമാർ, 27കാരൻ രാജ എന്നിവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകരുടെ നേതൃത്വത്തിൽ സംഭവസ്ഥലത്തുനിന്നും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *