ട്രെയിൻ നീങ്ങി; ട്രാക്കില്‍ കമിഴ്ന്നുകിടന്ന ദീപ രക്ഷപെട്ടു

റിപ്പോർട്ട് അനീഷ് ചുനക്കര
പരിശോധനയ്ക്കിടയില്‍ ട്രെയിൻ നീങ്ങി; ട്രാക്കില്‍ കമിഴ്ന്നുകിടന്ന് ദീപ, രക്ഷപ്പെട്ടത് അത്ഭുതകരമായിപരിശോധനയ്ക്കിടയില്‍ ട്രെയിൻ നീങ്ങിയതിനെ തുടർന്ന് ട്രാക്കില്‍ കമിഴ്ന്നുകിടന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ട്രെയിൻ മാനേജർ ടി.കെ.ദീപ. ഇന്ത്യൻ റെയില്‍വേയുടെ മികച്ച വനിതാ ജീവനക്കാരിക്കുള്ള അവാർഡിന് അർഹയായി.വനിതാദിനത്തോടനുബന്ധിച്ച് ഇന്ന് ന്യൂഡല്‍ഹി നാഷണല്‍ റെയില്‍ മ്യൂസിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ദീപ അവാർഡ് സ്വീകരിക്കും. അംഗീകാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട സതേണ്‍ റെയില്‍വേയിലെ ഏക ഉദ്യോഗസ്ഥയാണ്.സെപ്തംബർ 15ന് ചിറയിൻകീഴില്‍ വച്ചു നടന്ന സംഭവത്തോടെ ദീപ രാജ്യത്തിന്റെ ശ്രദ്ധനേടി.തിരുവനന്തപുരം-മുംബയ് നേത്രാവതി എക്സ്പ്രസില്‍നിന്ന് പുക ഉയർന്നതിനെ തുടർന്ന് പരിശോധിക്കാൻ കോച്ചിനടിയില്‍ കയറിയപ്പോഴാണ് ട്രെയിൻ മുന്നോട്ടെടുത്തത്. ദീപ ട്രാക്കില്‍ കമഴ്ന്നു കിടന്നതിനാല്‍ 2കോച്ചുകള്‍ കടന്നു പോയെങ്കിലും രക്ഷപ്പെട്ടു. ആളുകള്‍ ഉച്ചത്തില്‍ ബഹളം വച്ചതോടെ ട്രെയിൻ നിറുത്തി. കാല്‍മുട്ടിനു പരിക്കേറ്റിരുന്നു. അമൃത് ഭാരതിന്റെ കന്നിയാത്രയില്‍ ട്രെയിൻ മാനേജർ (ഗാർഡ്) ആകാൻ ഭാഗ്യം ലഭിച്ചതും ദീപയ്ക്കായിരുന്നു. തിരുവനന്തപുരം-താംബരം അമൃത് ഭാരതിലായിരുന്നു ദീപയ്ക്കു ഡ്യൂട്ടി. തിരുമല കുണ്ടമണ്‍കടവ് ശ്രീദുർഗത്തില്‍ എസ്.ജെ.രഞ്ജിത്തിന്റെ ഭാര്യയാണ്. മകള്‍ ഋതിക രഞ്ജിത്…



