March 8, 2026

ചത്ത കോഴികളെ വിൽക്കാൻ വെച്ച ചിക്കൻ സ്റ്റാൾ പൂട്ടി; പിടിച്ചെടുത്തത് പുഴുവരിച്ച നിലയിലുള്ള ഇറച്ചി

  • March 8, 2026
  • 0 min read
ചത്ത കോഴികളെ വിൽക്കാൻ വെച്ച ചിക്കൻ സ്റ്റാൾ പൂട്ടി; പിടിച്ചെടുത്തത് പുഴുവരിച്ച നിലയിലുള്ള ഇറച്ചി

കോട്ടക്കൽ നഗരസഭയിലെ ഇന്ത്യനൂരിൽ ചത്ത കോഴികളെ വിൽപനയ്ക്കായി സൂക്ഷിച്ച ചിക്കൻ സ്റ്റാൾ നഗരസഭാ ആരോഗ്യ വിഭാഗം റെയ്ഡ് ചെയ്ത് പൂട്ടിപ്പിച്ചു. ഇന്ത്യനൂരിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് ഞെട്ടിക്കുന്ന രീതിയിലുള്ള ക്രമക്കേടുകൾ കണ്ടെത്തിയത്.ചത്ത കോഴികളെ ഇവിടെ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്നായിരുന്നു അധികൃതരുടെ മിന്നൽ പരിശോധന. പരിശോധനയിൽ ഏകദേശം 25 പെട്ടികളിലായി സൂക്ഷിച്ചിരുന്ന നിരവധി കോഴികളെ ചത്ത നിലയിൽ കണ്ടെത്തി. ഇതിൽ പലതും പുഴുവരിച്ചും ദുർഗന്ധം വമിക്കുന്ന രീതിയിലുമായിരുന്നു.പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് സ്ഥാപനത്തിനെതിരെ നഗരസഭ കർശന നടപടി സ്വീകരിച്ചത്. സ്ഥാപനം അടിയന്തരമായി അടച്ചുപൂട്ടാൻ നോട്ടീസ് നൽകിയതായും ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നിയമനടപടികളിലേക്ക് നീങ്ങുമെന്നും ഹെൽത്ത് വിഭാഗം അറിയിച്ചു.വരും ദിവസങ്ങളിലും ഹോട്ടലുകളിലും ഇറച്ചി വിൽപന കേന്ദ്രങ്ങളിലും പരിശോധന കർശനമാക്കാനാണ് നഗരസഭയുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *